വടകരയിൽ മുരളീധരൻതന്നെ മത്സരിക്കണമെന്ന് യു.ഡി.എഫ്. പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി

പേരാമ്പ്ര : വടകര ലോക്‌സഭാ മണ്ഡലം തിരഞ്ഞടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കെ. മുരളീധരൻതന്നെ മത്സരിക്കണമെന്ന് യു.ഡി.എഫ്. പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നടന്ന നേതൃയോഗം യു.ഡി.എഫ്. ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്‌ഘാടനംചെയ്തു.

വോട്ടുകൾ കൂട്ടിച്ചേർക്കുന്ന ജോലികൾ പഞ്ചായത്ത്തലത്തിലും ബൂത്ത്തലത്തിലും ഈ മാസം 20-ന് മുമ്പ് പൂർത്തീകരിക്കുവാനും തീരുമാനിച്ചു. ടി.കെ. ഇബ്രാഹിം അധ്യക്ഷതവഹിച്ചു.

സത്യൻ കടിയങ്ങാട്, കെ.എ. ജോസുകുട്ടി, വി.സി. ചാണ്ടി, ഇ.വി. രാമചന്ദ്രൻ, മധു കൃഷ്ണൻ, രാജീവ് തോമസ്, ആർ.കെ. മുനീർ, പി.കെ. രാഗേഷ്, ടി.പി. ചന്ദൻ, എസ്.കെ. അസ്സയിനാർ, കെ.പി. രാധാകൃഷ്ണൻ, ടി.കെ. ലത്തീഫ്, പി.എം. പ്രകാശൻ, പുതുക്കുടി അബ്ദുറഹ്‌മാൻ, രാജൻ കെ. പുതിയേടത്ത് തുടങ്ങിയവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍