ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു

കട്ടിപ്പാറ: കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് വെട്ടിഒഴിഞ്ഞതോട്ടം ജി എൽ പി സ്കൂളിൽ  ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. കട്ടിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരായ  ശരണ്യ,  ഹരിപ്രിയ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. കുട്ടികളുടെ ഭക്ഷണ ശീലങ്ങൾ ക്രമീകരിക്കുന്നതിൽ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞില്ലെങ്കിൽ ഭാവി തലമുറയുടെ ആരോഗ്യം വലിയ അപകടത്തിലാണെന്ന് ക്ലാസിൽ വിശദീകരിച്ചു.
എസ് എം സി ചെയർമാൻ പി പി അബ്ദുൽ സലീമിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഹെഡ്മാസ്റ്റർ മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. കെ പി മുജീബ് റഹ്മാൻ സ്വാഗതവും ഇ കെ ശരണ്യ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍