സംസ്കൃത ദിനാഘോഷത്തിൽ വിദ്യാലയത്തിന് ഉപഹാരവും വിദ്യാർത്ഥികൾക്ക് മധുരവും.


 കട്ടിപ്പാറ :  വെട്ടി ഒഴിഞ്ഞ തോട്ടം എസ് എസ് എം യു പി സ്കൂളിൽ ശ്രാവണ പൂർണ്ണിമ - സംസ്കൃത ദിനാഘോഷം വിപുലമായി നടത്തി. സംസ്കൃത പ്രശ്നോത്തരി, ആശംസാ പത്ര നിർമ്മാണം, സരള സംസ്കൃത പ്രദർശനം, കൂട്ടുകാർക്ക് സംസ്കൃത മധുരം, വിദ്യാലയത്തിന് സ്നേഹോപഹാരം എന്നിവയായിരുന്നു പ്രധാന പ്രോഗ്രാം. പിടിഎ പ്രസിഡന്റ് കെ പി നാസർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ പൊറേരി വിജയൻ സ്വാഗത പ്രഭാഷണം നടത്തി. സംസ്കൃതോൽസവ കൺവീനർ വിസിത ടീച്ചർ ഈ പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. വിദ്യാലയത്തിനുള്ള സ്നേഹോപഹാരം ഹെഡ് മാസ്റ്ററും പി ടി എ പ്രസിഡന്റും ചേർന്ന് ഏറ്റുവാങ്ങി. പ്രശ്നോത്തരി മൽസരത്തിൽ  ഫാത്തിമ 6 B, സഞ്ജന 6 A, ശ്രേയ ജോഷി 7A എന്നീ വിദ്യാർത്ഥികൾ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. സബിത ടീച്ചർ, സൽസ ടീച്ചർ, സുനീറ ടീച്ചർ, നസീഫ് മാസ്റ്റർ, അഫ്താശ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി റഹീന ടീച്ചർ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍