ലഹരി മാഫിയ അഴിഞ്ഞാട്ടത്തിനെതിരെ സിപിഐ (എം)ന്റെ നേതൃത്വത്തിൽ നാളെ താമരശ്ശേരിയിൽ ജനകീയ പ്രതിരോധ സമരം

താമരശ്ശേരി: താമരശ്ശേരി മേഖലയിലെ ലഹരി മാഫിയാ സംഘങ്ങളുടെ 
അഴിഞ്ഞാട്ടത്തിനെതിരെ സിപിഐ 
(എം)ന്റെ നേതൃത്വത്തിൽ നാളെ താമരശ്ശേരിയിൽ ജനകീയ പ്രതിരോധ സമരം നടക്കും. അമ്പലമുക്കിൽ കഴിഞ്ഞ ദിവസം നടന്ന വീടക്രമത്തിന്റേയും, ഭിന്നശേഷിക്കാരനായ യുവാവിനു നേരെ നടന്ന അക്രമത്തിന്റെയും, സി പി ഐ എം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ നടന്ന ആക്രമ ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് ലഹരി മാഫിയാ 
സംഘത്തിനെതിരെ പ്രത്യക്ഷ സമരത്തിന് സി പി എം മുന്നോട്ട് വന്നത്. 

സി പി എം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ 
വൈകീട്ട് 5 മണിക്കാണ് പ്രതിഷേധ സമരം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍