താമരശ്ശേരിയിൽ ലഹരിമാഫിയയുടെ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു

താമരശ്ശേരി : അമ്പലമുക്ക് കൂരിമുണ്ട മൻസൂറിന്റെ വീടിനു നേരെയാണ് ലഹരി മാഫിയയുടെ ആക്രമമുണ്ടായത്. സംഭവസ്ഥലത്തെത്തിയ  പോലീസിനു നേരെയും കല്ലേറുണ്ടാവുകയും, നായ്ക്കളെ അഴിച്ചുവിടുകയും ചെയ്തു. 

ഒരാൾക്ക് വെട്ടേൽക്കുകയും, മൂന്നു കാറുകളും, പോലീസ് ജീപ്പും തകർത്തുകയും ചെയ്തു. മൻസൂറിന്റെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഷെഡിൽ തമ്പടിക്കുന്ന സംഘമാണ് അക്രമണത്തിന് പിന്നിൽ. 
അക്രമണത്തിൽ 15 ഓളം ആളുകൾ ഉണ്ടായിരുന്നു. എറണാകുളം സ്വദേശി സക്കീർ എന്നയാളെ  സംഭവം സ്ഥലത്തുനിന്ന് പോലീസ് പിടികൂട്ടിയിട്ടുണ്ട്.മൻസൂറിന്റെ വീട്ടിൽ സിസിടിവി സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് അക്രമം ഉണ്ടായത്.


ഒരാൾക്ക് വെട്ടേൽക്കുകയും, മൂന്നു കാറുകളും, പോലീസ് ജീപ്പും തകർത്തുകയും ചെയ്തു. 

വിവിധ ഭാഗങ്ങളി നിന്നെത്തി കൂരി മുണ്ടയിൽ കുടുക്കിൽ ഉമ്മരം അയ്യൂബ് എന്ന ആളുടെ ഷെഡിൽ തമ്പടിക്കുന്ന സംഘമാണ് അക്രമണത്തിന് പിന്നിൽ. 

വൈകുന്നേരം 5.30ഓടെമൻസൂറിന് നേരെ ഭീഷണി മുഴക്കിയിരുന്നു, തുടർന്ന് പോലീസ് എത്തി തിരിച്ചുപോയി, അതി ശേഷമാണ് വീടിനു നേരെ അക്രമം ഉണ്ടായത്. 
താമരശ്ശേരി DYSP അഷറഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍