ഭര്‍ത്താവിന്റെ വെട്ടേറ്റ ഭാര്യ മരിച്ചു; പ്രതിയുടെ അമ്മക്കും മകള്‍ക്കും പരിക്ക്


പാലക്കാട്: പട്ടാമ്പി കീഴായൂരില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കീഴായൂര്‍ സ്വദേശി ആതിരയാണ് ഭര്‍ത്താവ് സജീവിന്റെ ആക്രമണത്തെ തുടര്‍ന്ന് മരിച്ചത്.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. സജീവിന്റെ അമ്മ സരോജിനി, എട്ടു വയസ്സുകാരിയായ മകള്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ചികിത്സ തേടിയിരുന്ന സജീവ് ഇന്ന് രാവിലെയാണ് കുടുംബാംഗങ്ങളെ വെട്ടി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന് ശേഷം സജീവ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍