അധ്യാപകദിനത്തിൽ അദ്ധ്യാപകരെ ആദരിച്ചു.

താമരശ്ശേരി : പള്ളിപ്പുറം എ എൽ പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗുരുവന്ദനം എന്ന ചടങ്ങിൽ അധ്യാപകരെ ആദരിച്ചു. സ്കൂളിലെ പൂർവ്വ അധ്യാപകരേയും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരായി വിരമിച്ചവരേയും മറ്റ് അധ്യാപകരേയും ആദരിച്ചു.

സ്ക്കൂൾ പ്രധാനാധ്യാപിക ശ്രീജ പി എം സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി.വി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സതീഷ് കുമാർ  പൂർവ്വ അധ്യാപകരുടെ ഫോട്ടോ ഗാലറി അനാശ്ചാദനം  ചെയ്തു.
തുടർന്ന് അധ്യാപകരെ പൊന്നാടയണിയിച്ച്  ഉപഹാരം നൽകി ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍