താമരശ്ശേരിയിൽ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം തുടർക്കഥ യാകുന്നത് സർക്കാരിൻ്റെയും പോലീസിൻ്റെയും നിസംഗത:താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി.
താമരശ്ശേരി:താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയ സംഘങ്ങൾ വിൽപനയും ഉപയോഗവും നടത്തുന്നത് നിർബാധം തുടരുകയാണ്, സിന്തറ്റിക് ലഹരി ക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകളെയും കൂട്ടായ്മകളെയും വ്യക്തികളെയും അവരുടെ സ്ഥാപനങ്ങളെയും അടക്കം ആക്രമിക്കുന്ന നില അതീവ ഗുരുതരമാണ്,
ഇന്നലെ ലഹരി മാഫിയ അമ്പലമുക്കിൽ ഉണ്ടാക്കിയ അക്രമവും തുടർന്ന് പോലീസിനെതിരായുമുള്ള അക്രമവും നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്, കൂട്ടായ്മകൾ ഇക്കൂട്ടർ ക്കെതിരെ സ്ഥാപിക്കുന്ന ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുന്നതും, പ്രതികരിക്കുന്ന ആളുകളുടെ ജീവനോപാധികൾ നശിപ്പിക്കുകയും ചെയ്യുന്നു, ഇത്തരം പ്രവർത്തനങ്ങൾ നാടിനെ നശിപ്പിക്കുകയും ഒരു തലമുറയെ തന്നെ ഇല്ലാതാക്കാൻ പോന്നതുമാണ്, ഈ വിഷയത്തിൽ പോലീസും, എക്സൈസും, മറ്റ് ഉത്തരവാദിത്ത പെട്ട വരും അടിയന്തര സ്വത്വര നടപടികൾ സ്വീകരിക്കണെമെന്നും , കുറ്റക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും,താമരശ്ശേരിയിലും പരിസരപ്രദേശങ്ങളിലും പെട്രോളിങ് ശക്തമാക്കണമെന്നും
താമശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ന് ചേർന്ന യോഗത്തിൽ ആവശ്യപ്പെട്ടു, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നാസിമുദ്ദീൻ, അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി മെമ്പർ പിസി ഹബി തമ്പി, പി ഗിരീഷ് കുമാർ, കെ പി കൃഷ്ണൻ, നവാസ് മാസ്റ്റർ, സത്താർ പള്ളിപ്പുറം, അൻഷാദ് മലയിൽ, തുടങ്ങിയവർ സംസാരിച്ചു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍