അധ്യാപക ദിനം ആചരിച്ചു
താമരശ്ശേരി : ദേശീയ അധ്യാപക ദിനത്തിൽ താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെയും, വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ പ്രത്യേകം അസംബ്ലി ചേർന്നുകൊണ്ട് തങ്ങളുടെ അധ്യാപകരെആദരിച്ചു. പ്രസ്തുത പരിപാടിയിൽ വിദ്യാർത്ഥികൾ അധ്യാപകർക്ക് പൂക്കളും,ആശംസ കാർഡുകളും കൈമാറി. പ്രിൻസിപ്പൽ ജോസ്കുട്ടി മാസ്റ്റർ ആശംസ പ്രസംഗം നടത്തി, പിടിഎ പ്രസിഡന്റ് അഷ്റഫ് കോരങ്ങാട്, എൻഎസ്എസ് കോഡിനേറ്റർ ഷബ്‌ന ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഷീന ടീച്ചർ, എംടി അബ്ദുൽ അസീസ്, എ കെ അബ്ദുൽ അസീസ്, കുഞ്ഞി മൊയ്തീൻ മാസ്റ്റർ, ബിന്ദു വി ജോർജ് എന്നിവർ സംസാരിച്ചു. എൻഎസ്എസ് വിദ്യാർത്ഥി കോഡിനേറ്റർ ദിയ മറിയം ആശംസകൾ നേർന്നു സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍