കാർ മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു
നാദാപുരം:കാർ മതിലിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നാദാപുരം–തലശ്ശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുരമുക്കിൽ ആണ് അപകടം.സുന്നി യുവജനസംഘം നേതാവ് റാഷിദ് ബുഗാരിയുടെ മകൻ ഇരിങ്ങണ്ണൂർ സ്വദേശി സി.കെ. മുഹമ്മദ് സിനാൻ (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12നായിരുന്നു അപകടം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍