ഡോ. റിതു പർവിനെ എം.എസ്.എഫ് കമ്മറ്റി ആദരിച്ചു

താമരശ്ശേരി:ബി.ഡി.എസ്. കരസ്ഥമാക്കി ഡോക്ടറായ പി.സി.റിതു പർവ്വീണിന് തച്ചംപൊയിൽ ടൗൺ എം എസ്.എഫ് കമ്മറ്റി സ്നേഹാദരം നൽകി. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ട് തസ്ലിം ഒ.പി ഉപഹാരം കൈമാറി അനുമോദിച്ചു.
തച്ചംപൊയിൽ വാർഡ് മുസ്ലിംലീഗ് ഉപാദ്ധ്യക്ഷനും പിതാവുമായ പി.സി.മുഹമ്മദ് അലി ഹാജിയും കുടുംബവും അനുമോദിക്കാൻ വീട്ടിലെത്തിയ എം.എസ്.എഫ് നേതാക്കളെ സ്വീകരിച്ചു.
പൗര പ്രമുഖനും പൊതുരംഗത്ത് നിറ സാനിദ്ധ്യവുമായിരുന്ന മർഹൂം പി.സി അബ്ദുറഹിമാൻ ഹാജിയുടെ പൗത്രി കൂടിയാണ് നാടിന് അഭിമാനമായ നേട്ടം കൈവരിച്ച റിതു പർവ്വീണ്.

സഹദ് , അക്ഫൽ, മുഹമ്മദ്, ഹാഫിസ്, ഷാദിൽ,ശാഫി തുടങ്ങിയ എം.എസ്.എഫ് യൂണിറ്റ് ഭാരവാഹികളും പ്രവാസ വ്യവസായി പി.ടി മുഹമ്മദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
തനിക്കു ലഭിച്ച ആദ്യത്തെ ഹൃദ്യമായ അനുമോദനത്തിന് ഡോ. റിതു പർവ്വീണ് നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍