അമ്പായത്തോട്ടിൽ നിർത്തിയിട്ട പിക്കപ്പിൽകവർച്ച.26500 രൂപയും, രണ്ട് മൊബൈൽ ഫോണും നഷ്ടമായി.

താമരശ്ശേരി :നിർത്തിയിട്ട പിക്കപ്പിൽകവർച്ച.26500 രൂപയും, രണ്ട് മൊബൈൽ ഫോണുകളുമാണ് കവർന്നത്.അമ്പായത്തോട് ബാറിന് മുൻവശം പിക്കപ്പ് നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന കൊല്ലം കൊട്ടാരക്കര പട്ടായി സ്വദേശി അജിന്റെ പണവും മൊബൈലുമാണ് നഷ്ടപ്പെട്ട ത്.വയനാട്ടിൽ ലോഡിറക്കി രാത്രി 11.30 ഓടെയാണ് അജിൻ അമ്പായത്തോട് മിച്ചഭൂമി ക്ക് സമീപം പിക്കപ്പ് നിർത്തി ഉറങ്ങിയത്.വയനാട്ടിൽ ലോഡിറക്കി രാത്രി 11.30 ഓടെയാണ് അജിൻ അമ്പായത്തോട് പിക്കപ്പ് നിർത്തി ഉറങ്ങിയത്.

സമാനമായ രീതിയിൽ താമരശ്ശേരിയിൽ അടുത്ത കാലത്ത് മൂന്ന് കവർച്ച കൾ നടന്നിരുന്നു.രണ്ടെണ്ണം പിക്കപ്പിൽ നിന്നും, ഒരണ്ണം കപ്പ വിൽപ്പനക്കാരന്റെ ഗുഡ്സ് ഓട്ടോയിൽ നിന്നുമായിരുന്നു.

താമരശ്ശേരി പോലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍