കൗതുകമായി വാഴക്കുല
താമരശ്ശേരി കോട്ടയിൽ ശ്രീലക്ഷ്മി നരസിംഹമൂർത്തി ഭഗവതി ക്ഷേത്രത്തിലെ പറമ്പിൽ നടുഭാഗത്തുനിന്നുണ്ടായ വാഴക്കുല കൗതുകമാകുന്നു. ഏഴു മാസം മുമ്പാണ് വാഴത്തൈ നട്ടിരുന്നു. അതിലൊന്നിലാണ് ഈ വിസ്മയക്കാഴ്ച. പത്തടിയോളം ഉയരത്തിൽ നിൽക്കുന്ന ഈ വാഴയുടെ മൂന്നടി ഉയരത്തിൽനിന്ന് കുല പൊട്ടി വളരുകയായിരുന്നു. മുകളിൽ ഇനിയും കുലയുണ്ടാകുമോയെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ഇവർ. ഈ അപൂര്‍വകാഴ്ച കാണാന്‍ നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍