ഭാഗ്യവാനെ കിട്ടി ;കോയമ്പത്തൂർ സ്വദേശി നടരാജനാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയത് !
കോയമ്പത്തൂർ സ്വദേശി നടരാജനാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയത്. കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണ് ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ടിക്കറ്റ് വാങ്ങിയത്. TE230662 എന്ന ടിക്കറ്റിനാണ് സമ്മാനം. ഇദ്ദേഹം പത്തു ടിക്കറ്റ് ആകെ വാങ്ങി. എന്നാൽ ഇദ്ദേഹം ഇത് വരെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിട്ടില്ല.
കോഴിക്കോട് പാളയത്തെ ബാവ ഏജൻസി പാലക്കാട് വാളയാറിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷീജ.എസ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. ഇത്തവണ റെക്കോർഡ് വിൽപ്പനയായിരുന്നു. 75.76 ലക്ഷം ടിക്കറ്റുകൾ വിറ്റു. 85 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചു. പരമാവധി 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കാൻ അനുമതിയുള്ളത്.
കഴിഞ്ഞ വർഷവും ഒന്നാം സമ്മാനം 15 കോടിയിൽ നിന്ന് 25 കോടിയായി ഉയർത്തിയപ്പോൾ ബമ്പർ വിൽപ്പനയിൽ ഓണം റെക്കോർഡ് സൃഷ്ടിച്ചിരുന്നു. 66,55,914 ടിക്കറ്റുകളാണ് അന്ന് വിറ്റുപോയത്. 67,50,000 ടിക്കറ്റുകൾ അച്ചടിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 12.5 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ വർഷം വിറ്റുപോയത്.
സമ്മാനത്തുകയായ 25 കോടിയുടെ 10% ഏജന്റിന്റെ കമ്മീഷനിലേക്ക് പോകും. വിജയിക്ക് ബാക്കി തുകയിൽ 30% നികുതി ലഭിക്കും. 125 കോടി 54 ലക്ഷം രൂപയാണ് ഇത്തവണ ആകെ സമ്മാനത്തുക. രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേക്കാൾ ആകർഷകമാണ്. 20 കോടി രൂപയാണ് രണ്ടാം സമ്മാനം.
20 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 20 പേർക്ക് 50 ലക്ഷം വീതം. മൊത്തം സമ്മാനങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം 3,97,911 ആയിരുന്നത് ഈ വർഷം 5,34,670 ആയി ഉയർന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍