താമരശ്ശേരിയിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മക്ക് പരുക്ക്


താമരശ്ശേരി : കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മക്ക് പരുക്ക്, മാനാംകുന്ന് ഗോപാലൻ നായരുടെ ഭാര്യ ജാനകി (61) ക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം 3.30 ഓടു കൂടിയാണ് അപകടം
വീടിന്റെ പിൻഭാഗത്ത് നിൽക്കുമ്പോൾ മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു,

ശരീരത്തിന്റെ അര ഭാഗം വരെ മണ്ണിനടിയിലായിരുന്നു. അയൽവാസികൾ ഓടി എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചുരത്തിൽ ശക്തമായ മഴയും കോടയും കാരണം വാഹനയാത്ര ദുഷ്കരമായി.ശക്തമായ മലവെള്ളപ്പാച്ചിലിൽ റോഡിൽ പലസ്ഥലങ്ങളിലും മണ്ണും,ചരൽ കല്ലുകളുംഒലിച്ചിറങ്ങിയിട്ടുണ്ട്.മലയോരത്തെ പുതുപ്പാടി,താമരശ്ശേരി,കോടഞ്ചേരി,ഉണ്ണികുളംതുടങ്ങിയ പഞ്ചായത്തുകളിലും വ്യാപകമായി മഴ പെയ്തു.പല സ്ഥലങ്ങളിലും തോടുകളും വയലുകളും കരകവിഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍