വനിതകൾക്ക് മുട്ടകോഴി വിതരണം നടത്തി

താമരശ്ശേരി: ഗ്രാമപഞ്ചായത്ത് 2023 – 24
വനിതകൾക്ക് മുട്ട കോഴി വിതരണം ചെയ്തു. പദ്ധതി ഉൽഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ നിർവ്വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവിയുടെ അധ്യക്ഷതയിൽ വികസന സമിതി ചെയർമാൻ എം.ടി അയ്യൂബ് ഖാൻ, ഡോ. ലിനൂപ് എന്നിവർ പദ്ധതി വിശദീകരിച്ചു.

ഐ.സി.ഡി.എസ്. ചെയർ പേഴ്സൺ ജിൽസ സംസാരിച്ചു.

ഒരു വനിതക്ക് 10 കോഴി എന്ന നിരക്കിൽ 1300 ഗുണഭോകതാക്കൾക്ക് നൽകുന്നതിനാണ്
പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ എസ്.സി.വിഭാഗത്തിനാണ് നൽകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍