സിനിമ സംവിധായകൻ .കെ .ജി.ജോർജിന്റെ നിര്യാണത്തിൽ അലസാഹിത്യ വേദി അനുശോചിച്ചു.
പൂനൂർ. മലയാള സിനിമയിൽ നവതരംഗത്തിന് തുടക്കം കുറിച്ച പ്രശസ്ത സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ കെ.ജി.ജോർജിന്റെ നിര്യാണത്തിൽ പൂനൂർ അലസാഹിത്യ വേദി അനുശോചിച്ചു. മൗന പ്രാർഥനയോടെയാണ് അനുശോചന യോഗം ആരംഭിച്ചത്. ഐ. ഗേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് സലീം വേണാടി അധ്യക്ഷത വഹിച്ചു. വിനോദ് സായി രാഗ് സ്വാഗതം പറഞ്ഞു. ദിനേശ് പൂനൂർ, ഡോ.രവി , കെ.എ. ഹർഷാദ്, സി.പി. റഷീദ് പൂനൂർ,ജാഫർ കോളിക്കൽ, ഷാനവാസ് പൂനൂർ, പി.എച്ച്. ഷമീർ, രാധാകൃഷ്ണൻ ഉണ്ണികുളം, രാജൻ യു.കെ., ഷാമിൽ വി.കെ, ജാഫർ ചളിക്കോട്, നൗഫൽ പനങ്ങാട്, പി.പി.ഖമറുൽ ഇസ്ലാം, എം.എ. സാജിദ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍