തച്ചംപൊയിൽ ചത്ത പശുക്കിടാവിന്റെ ജഡം ചാക്കിൽ കെട്ടി ഓവുചാലിൽ തള്ളിയതായി പരാതി.
താമരശ്ശേരി:ചത്ത പശുക്കിടാവിന്റെ ജഡം റോഡരിയിലെ ഓവുചാലിൽ തള്ളിയതായി പരാതി.ഇന്ന് രാവിലെ യോടെ തച്ചംപൊയിൽ പിസി മുക്കിലെ ഷൈന ഓട്ടോ ഗ്യാരേജിന്റെ സമീപത്തായാണ് പശുക്കിടാവിന്റെ ജഡം തള്ളിയത്.
നാട്ടുകാർ എത്തിയാണ് ജഡം സംസ്കരിച്ചത്. സംഭവത്തിനുത്തരവാദികളായവർക്കെതിരേ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍