ആരവം;സ്കൂൾ കലാമേളക്ക് തിരശീല വീണു
കട്ടിപ്പാറ: രണ്ട് ദിവസമായി നടന്നു വരുന്ന കട്ടിപ്പാറ നസ്റത്ത് യു.പി.സ്കൂൾ കലാമേള 'ആരവം' ക്ക് തിരശീല വീണു.മേളയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് വി.പി. ബാബുവിൻ്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ റവ ഫാദർ മിൽട്ടൻ മുളങ്ങാശ്ശേരി നിർവ്വഹിച്ചു. നസ്റത്ത് എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ചിപ്പിരാജ്, സി.പി. സാജിദ്, സ്കൂൾ ലീഡർ മുഹമ്മദ് അമീൻ ടി.സി, ആർട്സ് സെക്രട്ടറി ബെറിൽ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ ജിജോ തോമസ് സ്വാഗതവും കൺവീനർ ഷിബു കെ.ജി നന്ദിയും പറഞ്ഞു.4 ഹൗസുകളിലായി നടന്ന വാശിയേറിയ മൽസരത്തിൽ 86 പോയിൻ്റ് നേടി ഗ്രീൻ ഹൗസ് ഒന്നാം സ്ഥാനത്തെത്തി. 81 പോയിൻ്റ് നേടി ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും 65 പോയിൻ്റ് നേടി യെല്ലോ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫികൾ ഹെഡ് മാസ്റ്റർ ജിജോ തോമസ്, എം.പി.ടി.എ പ്രസിഡണ്ട് ഷിൻസി വിനു എന്നിവർ ചേർന്ന് വിതരണം ചെയ്തു. സി.പി. സാജിദ്, ഷിബു കെ.ജി, തോമസ് കെ.യു, എലിസബത്ത് കെ.എം, സൗമ്യ ജോസഫ് സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍