പാമ്പുകളെ പിടിക്കാൻ പരിശീലനം നൽകുന്നു

താമരശ്ശേരി : ജനവാസ മേഖലകളിൽ ഇറങ്ങുന്ന പാമ്പുകളെ ശാസ്ത്രീയമായും അപകടം കൂടാതെയും പിടികൂടാൻ വനം വകുപ്പ് പൊതുജനങ്ങൾക്ക് പരിശീലനം നൽകുന്നു. പാമ്പുകളെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന വിധം, കടിയേറ്റവർക്കുള്ള പ്രഥമ ശുശ്രൂഷ തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകി സർട്ടിഫിക്കറ്റ് നൽകും.3ന് രാവിലെ 10 മണിക്ക് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസിലാണ് പരിശീലനം സർപ്പ സംസ്ഥാന കോഡിനേറ്ററും അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുമായ കെ മുഹമ്മദ് അൻവർ ആണ് പരിശീലനം നൽകുക. ഒക്ടോബർ ഒന്നിനകം രജിസ്റ്റർ ചെയ്യണം 8547 60 38 23._

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍