ലഹരി വിരുദ്ധ സന്ദേശമുയർത്തി നബിദിന റാലി.
താമരശ്ശേരി:നബിദിനത്തിൽ നാടാകെ നബിദിന റാലികൾ സംഘടിപ്പിച്ചു. താമരശ്ശേരി വെഴുപ്പൂരിൽ മയക്കുമരുന്നിനെതിരെ സന്ദേശമുയർത്തിയായിരുന്ന നബിദിന റാലി.
പ്രവാചകൻ മുഹമ്മദ് നബിയുടെ 1498-ാം ജന്മദിനത്തിന്റെ ഭാഗമായി കോഴിക്കോട് ടൗൺ ഏരിയ സുന്നി കോ ഓർനേഷൻ കമ്മിറ്റി നബിദിന റാലി സംഘടിപ്പിച്ചു. മുഖദാർ കടപ്പുറത്ത് നിന്ന് ആരംഭിച്ച റാലി ഫ്രാൻസിസ് റോഡ് ഗ്രാന്റ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. സയ്യിദ് മുല്ലക്കോയ തങ്ങൾ, കൂളിമാട് അബ്ദുറഹിമാൻ സഖാഫി, ഹാളിൽ നൂറാനി, കെ മൊയ് തീൻ കോയ (കൗൺസിലർ), എസ് അബൂബക്കർ (കൗൺസിലർ), യാസിർ അലി സഖാഫി, അ ബൂബക്കർ സഖാഫി വെണ്ണക്കോട്, സക്കീർ മുഖദാർ, സുന്നി കോ ഓർഡിനേഷൻ കമ്മിറ്റി ചെ യർമാൻ മമ്മു ഹാജി, ജനറൽ കൺവീനർ മാലിക് ഉസ്മാൻ ഇടിയങ്ങര തുടങ്ങിയവർ നേതൃത്വം നൽകി. കോഴിക്കോട് എം.പി എം.കെ. രാഘവൻ സമാപന സംഗമം ഉദ്ഘാടനം ചെയ്തു.
സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കിയ നേതാവാണ് മുഹമ്മദ് നബിയെന്ന് എം കെ രാഘ വൻ എം പി പറഞ്ഞു. മുഹമ്മദ് നബി മനുഷ്യ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെ ടാനുള്ള കാരണം അദ്ദേഹം ലോകത്തെ സ്നേഹിച്ചു എന്നതാണ്. മനുഷ്യ സമൂഹത്തെ മാ ത്രമല്ല. തന്റെ കാലത്തുള്ളവരെ മാത്രമല്ല ലോകാവസാനം വരെയുള്ള മുമ്പുഴൻ ചരാചരങ്ങളെ യും സ് നേഹിച്ചു. എങ്ങിനെ സ് നേഹിക്കണമെന്ന് ലോകത്തെ പഠിപ്പിച്ചു. അനാവശ്യമായി ഒരു പച്ചിലയെ പോലും പറിച്ചെടുക്കുന്നത് കുറ്റകരമാണെന്ന പാഠം ലോകം ആ ദ്യമായി കേൾക്കുന്നത്. മുഹമ്മദ് നബിയിലൂടെയാണ്.
കറവ് മൃഗങ്ങളോടും അറവ് മൃഗങ്ങളോടും എങ്ങിനെ പെരുമാറണമെന്ന പാഠം കൃത്യമാ യി വരച്ചു കാണിച്ചു
സ്നേഹം നശിച്ചു കൊണ്ടിരിക്കുന്ന ആധുനിക ലോകത്ത് സ്വാർത്ഥ താൽപര്യങ്ങൾക്കായി എന്ത് കൊടും ക്രൂരതകൾക്കും കൈയറപ്പില്ലാത്ത സമൂഹം പ്രവാചകരിൽ നിന്ന് ഇത്തരം നല്ല പാഠങ്ങൾ പഠിക്കാൻ തയാറാകണ മെന്നും അദ്ദേഹം കൂട്ടി ചേർത്തു
ഇൽയാസ് കുണ്ടുങ്ങൽ സ്വാഗതവും, മനാഫ് കുണ്ടുങ്ങൽ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍