കാരുകുളങ്ങരയിൽ തെരുവുനായുടെ ആക്രമണം;കുട്ടികളടക്കം നിരവധിപേർക്ക് പരിക്കേറ്റു


നരിക്കുനി: കാരുകുളങ്ങരയിൽ നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. സ്ത്രീകളും കുട്ടികളും
ഉൾപ്പെടെയുള്ളവരെയാണ് തെരുവ് നായ ഓടി നടന്ന് കടിച്ചത്.

 കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശു, ആട് തുടങ്ങിയ വളർത്തു മൃഗങ്ങളേയും നായ കടിച്ചിട്ടുണ്ട്. നായയെ പിന്നീട് നാട്ടുകാർ അടിച്ച് കൊന്നു. ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍