അല സാഹിത്യ വേദി മൂന്നാമത് അക്ഷരോത്സവം ഡിസം. 17 മുതൽ 24 വരെ സ്വാഗത സംഘം രൂപീകരിച്ചു


പൂനൂർ : പൂനൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന അല സാഹിത്യ വേദി സംഘടിപ്പിക്കുന്ന മൂന്നാമത് അക്ഷരോത്സവം (പൂനൂർ ലിക്റ്ററേച്ചർ ഫെസ്റ്റ് മൂന്നാം പതിപ്പ്) വിവിധ പരിപാടികളോടെ ഡിസംബർ 17 മുതൽ 24 വരെ എട്ട് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചു. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ പ്രദർശനവും വിൽപനയും, നാടകം, ഷോർട്ട് ഫിലിം പ്രദർശനം, സംഗീത സന്ധ്യ, നൃത്ത നിർത്ത്യങ്ങൾ, കഥയരങ്ങ്, കവിയരങ്ങ്, ഫുഡ് ഫെസ്റ്റ്, ശിൽപശാല, ചിത്രരചന തുടങ്ങിയ പരിപാടികൾ അക്ഷരോത്സവത്തിന്റെ ഭാഗമായി നടക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ചോയി കാന്തപുരം (മുഖ്യ രക്ഷാധികാരി) ദിനേശ് പൂനൂർ (ചെയർമാൻ) സി.പി. റഷീദ് പൂനൂർ (ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.
സബ് കമ്മിറ്റി ഭാരവാഹികളായി
 പ്രോഗ്രാം പി.എച്ച് ഷമീർ (ചെയർമാൻ)
ഷാനവാസ് പൂനൂർ (കൺവീനർ)
ഫിനാൻസ് കരീം മാസ്റ്റർ വി.ഒ.ടി. (ചെയർമാൻ)റഷീദ് പൂനൂർ (കൺവീനർ)
 മീഡിയ ജാഫർ കോളിക്കൽ (ചെയർമാൻ)
കെ.എ. ഹർഷാദ് കെ.വി.എ.ലത്തീഫ് വള്ളിയോത്ത് ( കൺവീനർ മാർ )
 പുസ്തക സ്റ്റാൾ സലിം വേണാടി (ചെയർമാൻ)വിനോദ് കുമാർ ഇ.എം. ( കൺവീനർ)ലൈറ്റ് & സൗണ്ട്
സുബൈർ ചേപ്പാല ( ചെയർമാൻ)
വിനീദ് സുധാകർ (കൺവീനർ)
 പ്രചാരണം എ.ആർ. കാന്തപുരം (ചെയർമാൻ)റിയാസ് കാന്തപുരം ( കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
ഗാഥാ കോളേജിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ പ്രസിഡണ്ട് സലീം വേണാടി അധ്യക്ഷത വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍