ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകിയ വീടുകൾ വിൽപ്പന നടത്തുന്നതായി പരാതി
താമരശ്ശേരി: 2018ലെ പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്ക് നിർമ്മിച്ചു നൽകിയ വീടുകൾ വിൽപ്പന നടത്തുന്നു എന്ന പരാതി താലൂക്ക് വികസന സമിതിയിൽ ഉയർന്നതിനെ തുടർന്ന് താമരശ്ശേരി തഹസിൽദാർ രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഷറഫ് മാസ്റ്റർ, വില്ലേജ് ഓഫീസർ സ്വപ്ന, പൊതുപ്രവർത്തകനായ കെ ആർ രാജൻ, താലൂക്ക് വികസന സമിതി അംഗം കെ വി സെബാസ്റ്റ്യൻ,സലിം പുല്ലടി തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.
കട്ടിപ്പാറ പഞ്ചായത്തിൽ കോളിക്കൽ ഇരൂൾകുന്നിൽ വാങ്ങിയ ഒരേക്കർ എട്ടുസെന്റ് സ്ഥലത്താണ് 'ജെ.കെ. കോളനി' എന്നപേരിൽ ഭവനസഞ്ചയമൊരുക്കിയത്. നാലരസെന്റുവീതം സ്ഥലത്ത് ഇരുപതോളം വീടുകളാണ് നിർമ്മിച്ചു നൽകിയത് .
ഇതിൽ ഏതാനും വീടുകളാണ് വില്പനയ്ക്ക് വെച്ചതായി പരാതി ഉയർന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍