നന്മണ്ടയിൽ കാർ മരത്തിലിടിച്ച് 3പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ബാലുശ്ശേരി :നന്മണ്ട ഹൈസ്കൂളിന് സമീപം കാർ മരത്തിലിടിച്ച് 3പേർക്ക് ഗുരുതരമായി പരിക്കേറ്റു. 

അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്, നിസ്സാര പരിക്കേറ്റ രണ്ടുപേർ കാറിൽ നിന്ന് ഇറങ്ങി ഓടിയതായി ദൃക്സാക്ഷികൾ പറഞ്ഞു, പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 
മണിയോടെയായിരുന്നു അപകടം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍