ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണം


സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം  നവകേരളം  കർമപദ്ധതിയോടനുബന്ധിച്ചു ഒക്ടോബർ 2 ഗാന്ധിജയന്തി  ദിനത്തിൽ GHSS താമരശ്ശേരി എൻഎസ്എസ് വോളണ്ടിയർമാർ കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങളുടെ പങ്കാളിത്ത ത്തോടെ തീവ്രശുചീകരണപ്രവർത്തനങ്ങൾ നടത്തി.

എൻഎസ്എസ് വോളണ്ടിയർമാർ സ്കൂൾ മുതൽ കോരങ്ങാട് അങ്ങാടിയിൽ വരെ ശുചിയാക്കുകയും മലിന്യമുക്ത നവ കേരള പ്രതിജ്ഞ എടുക്കുകയും ചെയ്തു.പ്രസ്തുത പരിപാടി വാർഡ് മെമ്പർ ശ്രീമതി. ഫസീല ഹബീബ് ഉദ്ഘാടനം ചെയ്തു.

CDS ചെയർപേഴ്സൺ ശ്രീമതി ജിൽഷ, NSS പ്രോഗ്രാം ഓഫീസർ ശ്രീമതി ഷബ്‌ന പി എന്നിവർ ആശംസകൾ അർപ്പിച്ചു. GHSS താമരശ്ശേരി പ്രിൻസിപ്പൽ ശ്രീമതി മഞ്ജുള യു. ബി  ഗാന്ധിജയന്തി സന്ദേശവും നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍