കൊയിലാണ്ടിയിൽ വീട്ടമ്മയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി.


കൊയിലാണ്ടി : കീഴരിയൂരിൽ വീട്ടമ്മയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കീഴരിയൂർ നടുവത്തൂർ മംഗലത്ത്താഴ വീട്ടിൽ കുഞ്ഞിക്കണാരന്റെ ഭാര്യ സുലോചന(52) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. മൃതദേഹം കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. എഫ്ആർഒ പി.കെ.ഇർഷാദ് കിണറ്റിൽ ഇറങ്ങുകയും സേനാംഗങ്ങളുടെ സഹായത്തോടു കൂടി റെസ്ക്യു നെറ്റിൽ മുകളിൽ എത്തിക്കുകയുമായിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍