കോരങ്ങാട് നിയന്ത്രണം വിട്ട ജീപ്പ് ഹൈമാസ്റ്റ് ലൈറ്റ് കാലിൽ ഇടിച്ച്; ഒരാൾക്ക് പരുക്ക്


താമരശ്ശേരി: കോരങ്ങാട് നിയന്ത്രണം വിട്ട ജീപ്പ് ഹൈമാസ്റ്റ് ലൈറ്റ് കാലിൽ ഇടിച്ച് ഒരാൾക്ക് പരുക്ക്. പേരാമ്പ്ര പഴുതോത്ത് റോഡ് സ്വദേശി സലീമിനാണ് പരുക്കേറ്റത് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 1.30 ഓടെ യാണ്  അപകടം. ആളുകൾ റോഡിൽ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി.

അപകടം നടന്ന ഉടനെ തന്നെ ജീപ്പ് പിന്നോട്ട് നീക്കി രക്ഷപ്പെടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു .പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ മറ്റൊരാൾ സ്ഥലത്തുനിന്നും മുങ്ങാനും ശ്രമം നടത്തി.
നാട്ടുകാർ ഇടപട്ടാണ് രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍