ഹരിത കർമ്മ സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം റോഡരികിൽ ചിതറിയ നിലയിൽ


താമരശ്ശേരി : കോരങ്ങാട്  ഹൈസ്കൂളിന് സമീപം ഹരിത കർമ്മ സേന ശേഖരിച്ച പ്ലാസ്റ്റിക്  മാലിന്യം റോഡരികിൽ ചിതറി നിലയിൽ .

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം റോഡരികിൽ തന്നെ
ഇടുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു..

ചിതറി കിടന്നിരുന്നു മാലിന്യം സ്ഥാപന ജീവനക്കാരും നാട്ടുകാരും ചേർന്ന് നീക്കം ചെയ്തു.മാലിന്യം വാഹനത്തിൻറെ അടിയിൽ കുടുങ്ങി ഏറെ ദൂരം വലിച്ചു കൊണ്ടു പോകുന്നത് നിത്യ സംഭവമാണെന്ന് നാട്ടുകാർ പറയുന്നത്. ഇത്തരം സംഭവങ്ങളിൽ ഗ്രാമപഞ്ചായത്ത് അധികൃതർ ഇടപെട്ടുകൊണ്ട് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍