താമരശ്ശേരി ചുരത്തിൽ വീണ്ടും വാഹന അപകടം.

താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം വീട്ടു സാധനങ്ങളുമായി ചുരം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് വാൻ മറിഞ്ഞു.ഉച്ചക്കായിരുന്നു 
അപകടം,ആളപായമില്ല. 

ബാംഗ്ലുരുവിൽ നിന്നും കോഴിക്കോട്ടേക്ക് 
വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത് .
കഴിഞദിവസങ്ങളും വാഹനങ്ങൾ മറിഞ്ഞ് അപകടമുണ്ടായിരുന്നു. 

പോലീസും, എൻ ഡിആർ എഫ് പ്രവർത്തകരും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി വാഹനങ്ങൾ ഒരു നിരയായി കടത്തിവിട്ട് ഗതാഗതം നിയന്ത്രിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍