ജലശ്രീ ക്ലബ്ബ് ഉദ്ഘാടനം

കട്ടിപ്പാറ:ജലസംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്ക് ഉദ്ഘോഷിച്ചു കൊണ്ട് വെട്ടിഒഴിഞ്ഞതോട്ടം ജി എൽ പി സ്കൂളിൽ ജലശ്രീ ക്ലബ്ബ് ഉദ്ഘാടനം നടന്നു. പിടിഎ പ്രസിഡണ്ട് പി വി അഷ്റഫിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സാജിത ഇസ്മായിൽ ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു. ജല്‍ജീവന്‍ മിഷൻ കട്ടിപ്പാറ പഞ്ചായത്ത് കോഓർഡിനേറ്റർ കെ വി അബ്ദുൽ അസീസ് പദ്ധതി വിശദീകരിച്ചു.
എസ് എം സി ചെയർമാൻ പി പി അബ്ദുസ്സലീം, കെ പി മുജീബ് റഹ്മാൻ, വി പി ദീപ മോൾ ആശംസകൾ അർപ്പിച്ചു. ജലശ്രീ ക്ലബ്ബ് കൺവീനർ ഇ കെ ശരണ്യ നന്ദി പറഞ്ഞു.