പൈതൃകത്തെ കുറിച്ച് പുതിയ തലമുറയ്ക്ക് അവബോധം നൽകണം : മന്ത്രി അഹമ്മദ് ദേവർ കോവിൽ

പൈതൃകം പ്രദർശനം തുടങ്ങി

കോഴിക്കോട്:ചരിത്ര സംഭവങ്ങളുടെ   തെളിവുകൾ  കണ്ടെടുത്ത് സംരക്ഷിക്കുകയും പഠന വിധേയമാക്കുകയും ചെയ്യുന്നതിനൊപ്പം പൈതൃകത്തെ കുറിച്ച് പുതിയ തലമുറയ്ക്ക് അവബോധം നൽകാൻ കഴിയണമെന്ന് പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ  

ആർക്കിയോളജി ആന്റ് ഹെറിറ്റേജ് അസോസിയേഷൻ മാനാഞ്ചിറ സി എസ് ഐ കത്രീഡൽ ഹാളിൽ നടത്തുന്ന പൈതൃകം 2023 പുരാവസ്തുക്കളുടെ  പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .
സംസ്ഥാന സർക്കാർ ഈ രംഗത്ത്  നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഈ പ്രദർശനം ഗുണകരമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അസോസിയേഷൻ പ്രസിഡന്റ് എം കെ ലത്തീഫ്  നടക്കാവ് ആധ്യക്ഷത വഹിച്ചു.

തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മുഖ്യാതിഥിയായി.

അനീസ് ബഷീർ ,ബഷീർ അലി ശിഹാബ് തങ്ങൾ,ഡോ.എം സി വസിഷ്ട് , ടി പി എം ഹാഷിർ അലി , എം ഡി വില്യംസ്, പി കെ വികാസ് എന്നിവർ സംസാരിച്ചു.

തെക്കേപ്പുറം ഹെറിറ്റേജിന്റെ ഭാഗമായ മാളിയ മേലെ പാട്ട്  സംഗീത സദസിന്റെ രംഗം പുനരാവിഷ്ക്കരിച്ചത് തുടങ്ങി  400 വർഷം പഴക്കമുള്ള സാമൂതിരിയുടെ കാലത്തെ താര കോയിൻ, 100 വർഷം പഴക്കമുള്ള ക്യാമറ, പഴയകാല പോസ്റ്റൽ ഉപകരണങ്ങൾ, സ്വർണാഭരണങ്ങൾ, പോക്കറ്റ് വാച്ചുകൾ, വർഷങ്ങൾ പഴക്കമുള്ള വിളക്കുകൾ, കപ്പലുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ചവിട്ട് ഹാർമോണിയം, പഴയകാലത്ത് ഉപയോഗിച്ച് റേഡിയോ ഗ്രാമഫോണുകൾ , ഖുർആൻ അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന കല്ലച്ച് തുടങ്ങിയവ ശ്രദ്ധേയമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍