ജയിൽ ചാടിയ റിമാൻഡ് പ്രതി മണിക്കൂറുകൾക്കുളളിൽ പിടിയിൽ
താമരശ്ശേരി:കൊയിലാണ്ടി സബ് ജയിലിൽ നിന്നും റിമാൻഡിൽ കഴിയുന്നതിനിടെ ജയിൽ ചാടിയ പ്രതി പിടിയിൽ.ഇന്ന് രാവിലെ 7 മണിയോടെ രക്ഷപ്പെട്ട താമരശ്ശേരി ചാലക്കര അനസിനെയാണ് പൊലീസ് പിടികൂടി കൂടിയത്.താമരശ്ശേരി പള്ളിപ്പുറം വാടിക്കൽ നിന്നാണ് വൈകുന്നേരം നാലരയോടെ പ്രതിയെ പോലീസ് പിടികൂടി യത്.ഏറെ സാഹസപ്പെട്ടാണ് പോലീസിനു ഇയാളെ പിടികൂടാൻ സാധിച്ചത്.മയക്ക് മരുന്നിനടിമയായ അനസ് മോഷണ കേസിൽ റിമാൻഡിൽ കയിയുന്നതിനിടയിലാണ് ഇന്ന് രാവിലെ ജയിലിൽ ചാടി രക്ഷപ്പെട്ടത്.ജയിൽ ചാടിയതിനു ശേഷം നാട്ടിൽ എത്തിയ പ്രതിയെ പിന്തുടർന്ന് വിവിധ സ്ഥലങ്ങളിൽ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് നാടകീയ മായി പിടിയിലായത്.സംഭവുമായി രണ്ട് പേരെ സസ്പെന്റ് ചെയ്തിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു
