താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്ക്

താമരശ്ശേരി ചുരത്തിൽ ഇന്നലെ ആരംഭിച്ച ഗതാഗ കുരുക്ക് ഇന്നും തുടരുന്നു,  വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്.പലയിടങ്ങളിലും ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട്. അത്യാവശ്യ യാത്രക്കാർ മുൻകൂട്ടി യാത്രക്ക് ഒരുങ്ങുകയും, അനാവശ്യ യാത്രക്കാർ യാത്ര ഒഴിവാക്കാൻ  ശ്രമിക്കുക. യാത്രക്കാർ വെള്ളവും, ഭക്ഷണവും കൈവശം കരുതണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു.