കോരങ്ങാട് ബെക്കിനെ വെട്ടിക്കുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേർക്കും ബൈക്ക് യാത്രക്കാരനും പരിക്ക്


താമരശ്ശേരി:  കോരങ്ങാട് ഐഎച്ച്ആർഡി കോളേജ് സമീപം ബൈക്ക് യാത്രക്കാരനെ തട്ടാതിരിക്കാൻ  വെട്ടിക്കുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേര്‍ക്കും ബൈക്ക് യാത്രക്കാരനും പരിക്ക്. ഓട്ടോ ഡ്രൈവര്‍ കോളിക്കല്‍ ആര്യംകുളം അബ്ദുല്‍ ജബ്ബാര്‍(53), മാതാവ് ആമിന(68), ആമിനയുടെ മകള്‍ ആരിഫ(32), ആരിഫയുടെ മകന്‍ മുഹമ്മദ് ജാസി(13), ബൈക്ക് യാത്രികനായ കന്നൂട്ടിപ്പാറ സ്വദേശി ഫഹീം എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പെട്ടെന്ന് വെട്ടിക്കുകയായിരുന്നു വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം .
കോരങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് പെട്ടന്ന് ഇടത്തോട്ട് വെട്ടിച്ചപ്പോൾ പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടന്ന് 
വെട്ടിക്കുകയായിരുന്നു. വിട്ട ഓട്ടോറിക്ഷ 
ഇതോടെ നിയന്ത്രണം ബൈക്കിൽ തട്ടി മറിഞ്ഞു. 

ഇതോടെ ബൈക്കും തെന്നി വീണു. ഓട്ടോറിക്ഷക്ക് അടിയിൽപെട്ടവരെ നാട്ടുകാർ ഓടിയെത്തി ഓട്ടോ ഉയർത്തിയാണ് പുറത്തെടുത്തത്. അഞ്ചുപേരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം സാരമായി പരിക്കേറ്റ ആമിന, ആരിഫ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് 
ആശുപത്രിയിലേക്കുമാറ്റി. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍