ഗാസ അതിര്‍ത്തിയില്‍ ടാങ്കുകള്‍ കൊണ്ട് 'ഇരുമ്പു മതില്‍' തീര്‍ക്കുമെന്ന് ഇസ്രയേല്‍; മരണസംഖ്യ ഉയരുന്നു 


ടെല്‍ അവീവ്: ഹമാസിനെതിരായ ആക്രമണം അനുനിമിഷം കടുപ്പിച്ച് ഇസ്രയേല്‍. ഗാസ അതിര്‍ത്തിയില്‍ ടാങ്കുകള്‍ കൊണ്ടുള്ള ഇരുമ്പുമതില്‍ തീര്‍ക്കുമെന്ന് ഇസ്രയേലി സൈന്യം പറഞ്ഞതായി സെപ്‌ക്ടേറ്റര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച രാവിലെ ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണമാണ് മേഖലയില്‍ വീണ്ടും യുദ്ധകാഹളം മുഴക്കിയത്. ഇരുഭാഗത്തുമായി 1,600-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

ഗാസ മുനമ്പില്‍ 1,500 ഹമാസ് അംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തയായി ഇസ്രയേല്‍ അറിയിച്ചു. അതേസമയം ഗാസയിലെ സാധാരണക്കാര്‍ക്കു നേരെ ഇസ്രയേല്‍ നടത്തുന്ന ഓരോ ആക്രമണത്തിനും പകരമായി, തട്ടിക്കൊണ്ടുവന്ന ഇസ്രയേലികളെ വധിക്കുമെന്ന്‌ ഹമാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി വിദേശികള്‍ക്കും ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഹമാസ് തട്ടിക്കൊണ്ടു പോയവരുടെ കൂട്ടത്തിലും വിദേശികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍