താമരശേരി ചുരത്തിൽ വലിയ പാറക്കഷ്ണം അടർന്നുവീണു: വൻ അപകടം ഒഴിവായി


താമരശ്ശേരി ചുരത്തിൽ വലിയ പാറക്കഷ്ണം അടർന്നുവീണു, വൻ അപകടം ഒഴിവായി. ചുരം  ഒമ്പതാം വളവിന് താഴെ തകരപ്പാടിക്ക് സമീപമാണ് ഇന്ന് വൈകുന്നേരം പാറക്കഷ്ണം അടർന്നു റോഡിൽ പതിച്ചത്. പാറ കഷ്ണ വീണ സമയത്ത് ചുരം പാതയിൽ വാഹനങ്ങൾ റോഡിലില്ലാതിരുന്നതാണ് വൻ അപകടം ഒഴിവാക്കിയത്. ദേശീയപാതയുടെ അരികിലായി പാറകല്ലു വീണതോടെ ഗതാഗത തടസവും ഒഴിവായി. ചുരം സംരക്ഷണ സമിതി പ്രവർത്തകരും, പൊലിസും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അഗ്നി സുരക്ഷാ സേനാംഗങ്ങൾ എത്തി രാത്രി ഏഴ് മണിയ്ക്ക് ശേഷം പാറക്കല്ല് റോഡിൽ നിന്നും നീക്കം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍