താമരശ്ശേരി ചുരത്തിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം., ഒരാൾക്ക് പരിക്ക്
താമരശ്ശേരി: ചുരം 28-ാം മൈലിനും ഒന്നാം വളവിനുമിടയിൽ ബസ്സും കാറും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ചുരം ഇറങ്ങി വന്ന ഓമനി കാറും, വയനാട്ടിലേക്ക് പോവുന്ന ബസ്സുമാണ് അപടകത്തിൽപ്പെട്ടത്. ഓമനി കാറിലുണ്ടായിരുന്ന മുന്ന് പേരിൽ ഡ്രൈവർക്കാണ് പരിക്കേറ്റത്
ഓമനി ഡ്രൈവർ വൈത്തിരി സ്വദേശിയാണെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡ്രൈവറെ പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താമരശ്ശേരി താലൂക്ക്
ആശുപത്രിയിലേക്കും മാറ്റി, അപകടത്തെ തുടർന്ന് നേരിയ തോതിൽ ഗതാഗത തടസ്സം നേരിട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍