മുക്കത്ത് ലഹരി മാഫിയ വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചു കയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി.


മുക്കം: ലഹരി മാഫിയ വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചു കയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. മുക്കം കറുത്തപറമ്പിലെ ലീഫ് ബെൻഡിങ് വർക്ക് ഷോപ്പിലെ ജീവനക്കാരൻ തമിഴ് നാട് സ്വദേശി ചിന്ന ദുരൈക്ക് നേരെയാണ് അക്രമം ഉണ്ടായത്. ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു സംഭവം. ശനിയാഴ്ച്ച രാത്രി തൊട്ടടുത്ത അബ്ദുൽ കബീറിന്റെ ഉടമസ്ഥതയിൽ ഉള്ള അസ്ബി ഓട്ടോ മൊബൈൽ കടയിലെ സാമഗ്രികളും സംഘം അടിച്ചു തകർത്തിരുന്നു.ഇതേ തുടർന്ന് ഞായറാഴ്ച വൈകിട്ട് മുക്കം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍