അടിവാരത്ത് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി
പുതുപ്പാടി:അടിവാരം സംയുക്ത മഹല്ല് കോഡിനേഷന്റെ നേതൃത്വത്തിൽ അടിവാരത്ത് പലസ്തീൻ ഐക്യദാർഢ്യം റാലി നടത്തി.
പലസ്തീൻ മണ്ണ് പാലസ്തീനികളുടെത്,ഇസ്രായേൽ നടത്തുന്ന മനുഷ്യ കൂട്ടക്കുരുതി അവസാനിപ്പിക്കുക,പിറന്ന മണ്ണിൽ ജീവിക്കുവാനുള്ള അവകാശത്തിനുവേണ്ടി പൊരുതുന്ന പലസ്തീനിപ്പം അണിനിരക്കുക എന്നീ മുദ്രാവാക്യം ഉയർത്തിയാണ് റാലി സംഘടിപ്പിച്ചത്,
അടിവാരം ജുമാ മസ്ജിദിന്റെ അടുത്ത് നിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു, വി.കെ ഹുസൈൻ കുട്ടി, കെ.മജീദ് ഹാജി,എരഞ്ഞോണ മുഹമ്മദ് ഹാജി,അസ്ലം സഖാഫി,അലി ഫൈസി,സകരിയ തങ്ങൾ, ഒതിയോത്ത് അഷ്റഫ്,ഹംസ കെ സി, പി.കെഅസീസ്,ഉസ്മാൻ മുസ്‌ലിയാർ, ഷമിർ വളപ്പിൽ, മുത്തു അബ്ദുസലാം തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി
