എസ്റ്റേറ്റ്മുക്ക് - തലയാട് റോഡിൽ അപകടങ്ങൾ തുടർക്കഥ;റോഡ് നിർമ്മാണത്തിലെ അപാകതയെന്നു ആരോപണം
ബാലുശ്ശേരി:എസ്റ്റേറ്റ്മുക്ക് - തലയാട് റോഡിൽ അപകടങ്ങൾ തുടർക്കഥ.ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പണി കഴിഞ്ഞ എസ്റ്റേറ്റ്മുക്ക് - തലയാട് റോഡിൽ റോഡിന്റെ ഇരുവശവും കോൺഗ്രീറ്റ് ഉപയോഗിച്ച് ടാർ ചെയ്യാതെ വെറും മണ്ണ് മാത്രം നിരത്തിയാണ് റോഡ് പണി പൂർത്തിയാക്കിയത്, ഇതുമൂലം വാഹനങ്ങൾ റോഡിൽ നിന്നും സൈഡിലേക്ക് ഇറക്കുമ്പോൾ താഴ്ന്നു പോയി അപകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണ്.കക്കയം ഡാമിലേക്കും, കൂരാച്ചുണ്ടിലേക്കുമടക്കമുള്ള നിരവധി പ്രദേശങ്ങളിലേക്കുമുള്ള ആളുകളും,വിനോദസഞ്ചാരികളുൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ പോവുന്ന പ്രധാന വഴിയാണിത്.മാസങ്ങൾക്ക് മുൻപ് കക്കയം - കോഴിക്കോട് റൂട്ടിൽ ഓടുന്ന അക്സ ബസ് എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുവാൻ വേണ്ടി റോഡിൽ നിന്നും സൈഡ് നൽകിയപ്പോൾ റോഡിന്റെ സൈഡിൽ ഉള്ള കുഴിയിൽ അകപ്പെട്ട് അപകടം സംഭവിച്ചിരുന്നു. ഏകദേശം 80000 രൂപയോളം നഷ്ട്ടമുണ്ടായതായി ബസ് ഉടമ ഉള്ളിയേരി ന്യൂസിനോട് പറഞ്ഞു.വാഹനപകടം തുടർക്കഥയായപ്പോൾ റോഡിന്റെ ഇരുവശവും ക്വാറി വേസ്റ്റ് ഉപയോഗിച്ചു നിരത്തിയിരുന്നു. ഇതു കൂടുതൽ അപകടത്തിലേക്ക് നയിച്ചു വെന്നു പ്രദേശവാസികൾ പറയുന്നു.കഴിഞ ദിവസം ഈ റൂട്ടിലോടുന്ന കെഎസ്ർടിസി ബസിന്റെ മുൻഭാഗം വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ താഴ്ന്നിരുന്നു,2 മാസം മുൻപേ റോഡ് പണി കഴിഞ്ഞ റോഡിൽ കലുങ്ക് പണിക്കായി വീണ്ടും റോഡ് കീറിയിട്ടിരിക്കുകയാണ്.എത്രയും പെട്ടെന്നു റോഡിന്റെ ഈ അവസ്ഥക്ക് പരിഹാരം കാണാമെന്നാണ് നാട്ടുകാരുടെയും, ഡ്രൈവർമാരുടെയും ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍