കാറിൽ തട്ടിയെന്ന് ആരോപണം:യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി.


താമരശ്ശേരി : ബൈക്കിൽ യാത്ര ചെയ്യവേ കാറിൽ തട്ടിയെന്ന് ആരോപിച്ച് മൂന്നുപേർ ചേർന്ന് യുവാക്കളെ കാറിൽ തട്ടി കൊണ്ടുപോയി മർദ്ദിച്ചതിനു ശേഷം  ഗൂഗിൾ പ്ലേ വഴി പണം തട്ടിയെടുത്തതായി പരാതി.

താമരശ്ശേരി കോരങ്ങാട് സ്വദേശിയായ അതുൽ കൃഷ്ണ (18 ) സുഹൃത്തായ  ചുങ്കം സ്വദേശി യൂസഫ് (18 )എന്നിവർക്കാണ് ഇന്നലെ രാത്രി 9 മണിയോടെ മർദ്ദനമേറ്റത്.

താമരശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്നു
ഇരുവരും ചാവറ ഹോസ്പിറ്റലിന് സമീപം എത്തിയപ്പോൾ കാറിൽ തട്ടിയെന്ന് ആരോപിച്ച്  പിന്തുടർന്ന് തടഞ്ഞു നിർത്തി ഇരുവരെയും കാറിൽ തട്ടിക്കൊണ്ടുപോയി എകരൂരിൽ വച്ച് മർദ്ദിച്ചതിനു ശേഷം
 3000 രൂപ കൈക്കലാക്കി തിരികെ കോരങ്ങാട് അങ്ങാടിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു .മർദ്ദനമേറ്റ യുവാക്കൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
തുടർന്ന് താമരശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.