സൗജന്യ നേത്ര പരിശോധന , തിമിര ശസ്ത്രക്രിയ ക്യാമ്പ്

താമരശ്ശേരി:സേവാഭാരതി താമരശ്ശേരി മാനവസേവ മാധവസേവ നേത്ര ആരോഗ്യ പരിരക്ഷയെ കുറിച്ചുള്ള അവബോധം പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോംട്രസ്റ്റ് കണ്ണാശുപത്രിയും , സേവാഭാരതി താമരശ്ശേരി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ  സൗജന്യ നേത്ര പരിശോധന ,  തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു 29 ഞായറാഴ്ച , കോരങ്ങാട് ജി എൽ പി  സ്കൂൾ  പരിസരത്ത്  രാവിലെ 9.00 മുതൽ ഉച്ചക്ക് 12.00 മണി വരെ.ക്യാമ്പിൻ്റെ ഭാഗമായി സൗജന്യ രജിസ്ട്രേഷൻ
, ഡോക്ടർ കൺസൽടേഷൻ കൂടാതെ കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ തുടർന്നുള്ള സൗജന്യ ചികിത്സയും, കുറഞ്ഞ നിരക്കിൽ(₹200/250) കണ്ണട നൽകുന്നതിനുള്ള ഓർഡർ സ്വീകരിക്കലും ഉണ്ടായിരിക്കുന്നതാണ്.