പെരുമ്പാവൂരില്‍ മൂന്നര വയസ്സുള്ള കുഞ്ഞിനു നേരെ ലൈംഗിക അതിക്രമം; പ്രതികള്‍ കസ്റ്റഡിയില്‍
കൊച്ചി: പെരുമ്പാവൂര്‍ ലൈംഗിക അതിക്രമ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. അസം സ്വദേശികളായ സജാ ലാൽ (18), ഉബൈദുൽ ഹഖ് (21) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അതിഥി തൊഴിലാളികളുടെ മൂന്നര വയസ്സുള്ള കുഞ്ഞിന് നേരെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അതിക്രമം നടന്നത്. പ്രതികളെ കുട്ടി തിരിച്ചറിഞ്ഞു.
കുട്ടിയുടെ ശരീരത്തിൽ മുറിവുകളില്ല. കുട്ടിയെ വിദഗ്ധ മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയമാക്കും. സംഭവത്തിൽ ഒന്നിലധികം പേർ ഉണ്ടാകാമെന്ന് റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും എസ്പി അറിയിച്ചു. പ്രതികൾക്കെതിരെ ബലാത്സംഗം, പോക്‌സോ വകുപ്പുകൾ ചുമത്തും. പ്രതികളെ മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തും.
വെള്ളിയാഴ്ച വൈകിട്ടോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കുഞ്ഞിന്റെ മാതാപിതാക്കൾ ജോലി ചെയ്യുന്ന വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ വച്ചാണ് കുഞ്ഞ് ആക്രമിക്കപ്പെട്ടത്.
