വാവാട് വീണ്ടും അപകടം ;റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചു മൂന്നുപേർക്ക് പരിക്ക്

കൊടുവള്ളി :വാവാട് വീണ്ടും അപകടം. വയനാട് സ്വദേശിയായ കാർ യാത്രികർ കാർ നിർത്തി റോഡ് മുറിച്ച് കടക്കുന്നതിനിടെ കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന അംഗപരിമിതൻ സഞ്ചരിച്ച സ്കൂട്ടർ ഇടിക്കുകയായിരുന്നു. വാവാട് വില്ലേജ് ഓഫീസിനും മദ്റസക്കും ഇടയിൽ ഇന്ന് രാവിലെ 11.30 നാണ് അപകടം.

 ഒരു സ്ത്രി ഉൾപ്പെടെ മൂന്ന് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. കഴിഞ്ഞ ദിവസം ഇവിടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച മൂന്ന് സ്ത്രീകൾ മരിച്ചിരുന്നു