കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്.


താമരശ്ശേരിയിൽ കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. കോരങ്ങാട് മദാരി മുക്കിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഇയ്യാട് അരിപ്പാൻ കുഴിയിൽ റഫീഖ്(42) ന് ആണ് പരിക്കേറ്റത്. കോരങ്ങാട് വഴി പുല്ലാഞ്ഞി മേടിലേക്ക് പോകുന്നതിനിടെ കാട്ടുപന്നി റോഡിലേക്ക് ചാടുകയായിരുന്നു. സാരമായി പരിക്കേറ്റ റഫീക്കിന് നാട്ടുകാർ എത്തി ഓമശ്ശേരിയുടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍