പുതുപ്പാടിയിലെ സംഘർഷം;രണ്ട് എസ്എഫ്ഐ പ്രവർത്തകർ പോലീസിൽ കീഴടങ്ങി.
താമരശ്ശേരി: പുതുപ്പാടിയിലെ ബി ജെ പി സംഘർഷത്തിന്റെ ജെ പി പ്രവർത്തകനായ ഓട്ടോ മർദ്ദിച്ച സംഭവത്തിൽ രണ്ട് എസ് എഫ് ഐ പ്രവർത്തകർ പോലീസിൽ കീഴടങ്ങി. പുതുപ്പാടി സ്വദേശികളായ സ്റ്റാലിൻ, അർജുൻ എന്നിവരാണ് സി പി ഐ എം
നേതാക്കൾക്കൊപ്പം താമരശ്ശേരി പോലീസ് സ്റ്റേഷനിൽ ഹാജറായത്.
ഇവിടെ പരസ്യം നൽകാം.
എസ് എഫ് ഐ പ്രവർത്തകനായ പുതുപ്പാടി സ്വദേശി അഭിനവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് റിമാണ്ട് ചെയ്തിരുന്നു. അടിവാരത്തെ ഓട്ടോ ഡ്രൈവറായ ശിവജിയെ ഓട്ടം വിളിച്ചു കൊണ്ടുപോയി ഊടുവഴിയിലെത്തിച്ച് മർദ്ദിച്ചുവെന്നാണ് കേസ്.
ശിവജിയുടെസഹോദരനുംബിജെപിമണ്ഡലംവൈസ് പ്രസിഡന്റുമായ ശശിയുടെ വീട് അക്രമിച്ച സംഭവത്തിൽ സി പി ഐ എം ലോക്കൽ സെക്രട്ടറി പി കെ
ഷൈജൽ, ബ്രാഞ്ച് സെക്രട്ടറി ഷാമിൽ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാണ്ട് ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍