കക്കാടംപോയില്‍ മലയോര ഹൈവേയില്‍ പൊന്നാങ്കയത്ത് കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം


പുല്ലൂരാംപാറ: കോടഞ്ചേരി- കക്കാടംപോയില്‍ മലയോര ഹൈവേയിൽ പൊന്നങ്കയം സ്‌കൂളിന് സമീപം വീണ്ടും അപകടം. കൂടരഞ്ഞി ഭാഗത്തുനിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് നടപ്പാതയിലൂടെ പാഞ്ഞുകയറി ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പുല്ലൂരാംപാറ മുട്ടത്തു കുന്നേല്‍ റോയിയുടെ മകൻ അഖിൽ റോയി(25)നാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍