വയനാട്ടിൽ എം.ഡി.എം.എയുമായി താമരശ്ശേരി സ്വദേശി പിടിയിൽ

ബത്തേരി:എം.ഡി.എം.എയുമായി താമരശ്ശേരി സ്വദേശി വയനാട്ടിൽ പിടിയിലായി പരപ്പൻപൊയിൽ  ഒറ്റക്കണ്ടത്തിൽ വീട്ടിൽ റഫീഖ് (46) ആണ് പിടിയിലായത്. 

കാറിൽ സൂക്ഷിച്ചിരുന്ന 4 ഗ്രാം 
എം.ഡി.എം.എ എക്സൈസ് കണ്ടെടുത്തുത് മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. വയനാട് ജില്ലാ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത് 

ബത്തേരി ഓടപ്പള്ളം ഭാഗത്ത് വെച്ചാണ് റഫീഖിനെ പിടികൂടിയത്. എൻ.ഡി.പി.എസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. 
സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പി.ബി ബിൽജിത്തിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എം.ബി ഹരിദാസൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.അൻവർ, കെ.ആർ ധന്വന്ത്, വി.ബി. നിഷാദ് എന്നിവർ ചേർന്നാണ് പരിശോധന നടത്തി മയക്കുമരുന്നുമായി യുവാവിനെ പിടികൂടിയത് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍