ശിവപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടൂ വിദ്യാർത്ഥികൾ ക്രൂരമായി ആക്രമിച്ചു.
ബാലുശ്ശേരി : കരിയാത്തൻകാവ് ശിവപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടൂ വിദ്യാർത്ഥികൾ ക്രൂരമായി ആക്രമിച്ചു. പ്ലസ് വൺ സയൻസ് വിദ്യാർഥി ഷാമിലിനാണ് (17) സീനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പരുക്കേറ്റത്. വൈകിട്ട് സ്കൂൾ ഗേറ്റിനടുത്തു വെച്ച് പാട്ടു പാടാൻ ആവശ്യപ്പെട്ടപ്പോൾ പാടിയില്ലെന്ന് പറഞ്ഞതാണ് ആക്രമണ കാരണമെന്ന് രക്ഷിതാവ് പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഷാമിൽ പ്ലസ് ടൂ വിദ്യാർഥികളുടെ ആക്രമണത്തിന് ഇരയാകുന്നത്. പരിക്കേറ്റ വിദ്യാർത്ഥിയെ മെഡിക്കൽ കോളജ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാഗിങ്ങിനു കേസ് എടുക്കണമെന്ന് രക്ഷിതാവ്
ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍